എംവിഡി ഓഫീസുകളിലെ ഫ്യൂസ് ഊരൽ; വൈരാഗ്യം തീർക്കൽ അല്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

krishnankutty

മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസുകളിലെ ഫ്യൂസ് കെഎസ്ഇബി ഊരുന്നത് വൈരാഗ്യം തീർക്കൽ അല്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. മോട്ടോർ വാഹന വകുപ്പുമായി വൈദ്യുതി വകുപ്പിന് ഭിന്നതയില്ല. വിവിധ ജില്ലകളിലെ ബോധപൂർവമെന്ന ആക്ഷേപം പരിശോധിക്കും. വാടക ഇനത്തിൽ കിട്ടേണ്ട കോടികൾ പിടിച്ചെടുക്കുന്നതിനാണ് മുൻഗണനയെന്നും മന്ത്രി പറഞ്ഞു

കഴിഞ്ഞ ദിവസം കാസർകോട് ആർടിഒ ഓഫീസിലെ ഫ്യൂസും കെഎസ്ഇബി ഊരിയിരുന്നു. ഇതിന് മുമ്പ് വയനാടും കണ്ണൂരിലെയും ആർടിഒ ഓഫീസുകളിലെ ഫ്യൂസ് ഊരിയിരുന്നു. ഇന്ന് രാവിലെ കെഎസ്ഇബിക്ക് വേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്ന വാഹനത്തിന് മോട്ടോർ വാഹന വകുപ്പ് പിഴയും ഇട്ടതോടെയാണ് ഇത് രണ്ട് വകുപ്പുകൾ തമ്മിൽ പോരടിക്കുന്നതാണെന്ന തരത്തിൽ വാർത്തകൾ വന്നത്.
 

Share this story