ആലപ്പുഴയിൽ ഗ്യാസ് സിലിണ്ടർ ലോറിയും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾ മരിച്ചു, ഒരാൾക്ക് പരുക്ക്
Jun 25, 2023, 10:12 IST

ആലപ്പുഴയിൽ ഗ്യാസ് സിലിണ്ടറുമായുള്ള ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആതിരയിൽ അനന്തു(21), കരൂർ അനിൽകുമാറിന്റെ മകൻ അഭിജിത്ത്(22) എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ പുന്നപ്ര കളത്തട്ട് ജംഗ്ഷന് സമീപത്തായിരുന്നു അപകടം. ബൈക്കിൽ ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.