സഭയുടെ എല്ലാ ചുമതലകളിൽ നിന്നും വിരമിക്കുന്നുവെന്ന് ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത

coorilose

യാക്കോബായ സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്ത സ്ഥാനമൊഴിയുമെന്ന് ഗീവർഗീസ് കൂറിലോസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മെത്രാപ്പോലീത്ത സ്വയം വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ഈ മാസം ഇരുപത്തിയെട്ടാം തീയതി സ്ഥാനമൊഴിയാനാണ് തീരുമാനം. മല്ലപ്പള്ളിയിലെ ആനിക്കാട് ഉള്ള ഭവനത്തിൽ ആയിരിക്കും ഇനി താമസമെന്നും സാമൂഹ്യ സേവന രംഗത്ത് സജീവമായി ഉണ്ടാകുമെന്നും മെത്രാപ്പോലീത്ത ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം

ഇത് ഔദ്യോഗികം തന്നെ:
ഈ മാസം ഇരുപത്തിയെട്ടാം തീയതി ഞാൻ യാക്കോബായ സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്ത സ്ഥാനം അടക്കം എല്ലാ ഔദ്യോഗിക സഭാ ചുമതലകളിൽ നിന്നും സ്വയം വിരമിക്കുകയാണ്. മല്ലപ്പള്ളിയിലെ ആനിക്കാട് ഉള്ള ഭവനത്തിൽ ആയിരിക്കും ഇനി താമസം. സാംസ്‌കാരിക-സാമൂഹ്യ സേവന രംഗത്ത് സജീവമായി ഉണ്ടാകും. തുടർന്നും എല്ലാവരുടെയും പ്രാർത്ഥനയും സ്‌നേഹവും ഒപ്പം ഉണ്ടാകുമല്ലോ...

Share this story