ജംബോ, ജെമിനി സർക്കസുകളുടെ സ്ഥാപകൻ ജെമിനി ശങ്കരൻ അന്തരിച്ചു
Apr 24, 2023, 10:22 IST

ജംബോ, ജെമിനി സർക്കസ് സ്ഥാപകൻ ജെമിനി ശങ്കരൻ അന്തരിച്ചു. 99 വയസായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 1951 ലാണ് ജെമിനി ശങ്കരൻ സൂറത്തിനടുത് ബില്ലിമോറിയിൽ ജെമിനി സർക്കസ് തുടങ്ങിയത്. 1977 ഒക്ടോബർ 2ന് ജംബോ സർക്കസ് തുടങ്ങി.
പലചരക്ക് ബിസിനസ് ഉപേക്ഷിച്ച് പട്ടാളത്തിൽ ചേർന്ന ശങ്കരൻ രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ് വിരമിച്ച ശേഷമാണ് സർക്കസ് ലോകത്തേക്ക് എത്തുന്നത്. കൊൽക്കത്തയിലെ ബോസ് ലയൺ സർക്കസിൽ ട്രപ്പീസ് കളിക്കാരനായാണ് തുടക്കം. റെയ്മൻ സർക്കസിലും ദീർഘകാലം ശങ്കരൻ ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് ശങ്കരൻ വിജയ സർക്കസ് സ്വന്തമാക്കുന്നത്. ഇതാണ് ജെമിനി സർക്കസ് എന്ന് പേര് മാറ്റിയത്.