മേഘ ഗ്രൂപ്പ് കമ്പനിയുടെ ജനറൽ മാനേജർ പെരുമ്പാവൂരിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണുമരിച്ചു

leo

മേഘ ഗ്രൂപ്പ് കമ്പനിയുടെ ജനറൽ മാനേജർ കെട്ടിടത്തിന് മുകളിൽ നിന്ന് വീണുമരിച്ചു. കിഴക്കമ്പലം ഊരക്കാട് മാളിയേക്കൽ ലിയോ ജോൺസണാണ്(29) മരിച്ചത്. പെരുമ്പാവൂർ ഭജനമഠത്തിന് സമീപമുള്ള മേഘ ആർക്കേഡിന് മുകളിൽ നിന്നാണ് വീണത്. 

ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് അപകടം. തിങ്കളാഴ്ച ഓഫീസിലാണ് ലിയോ താമസിച്ചിരുന്നത്. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പെരുമ്പാവൂർ പോലീസ് അന്വേഷണം ആരംഭിച്ചു


 

Share this story