കൊച്ചിയിൽ നാഥനില്ലാത്ത അവസ്ഥ; ബ്രഹ്മപുരത്ത് വീണ്ടും മാലിന്യക്കുന്ന് സൃഷ്ടിക്കുന്നു: സതീശൻ

satheeshan

ബ്രഹ്മപുരം പ്ലാന്റിലെ മാലിന്യങ്ങൾ പെട്രോൾ ഒഴിച്ച് കത്തിച്ചതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തീ അണക്കാൻ ആദ്യ ദിവസമുണ്ടായിരുന്ന പ്ലാൻ മാത്രമാണ് ഇപ്പോഴുമുള്ളത്. ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് പഠനങ്ങളില്ല. ചോദിക്കാനും പറയാനും ആരുമില്ലാത്ത സ്ഥിതിയാണ്. മാലിന്യം കത്തിച്ചതിനെ കുറിച്ച് ഇതുവരെ അന്വേഷിച്ചിട്ടില്ല. കുറ്റക്കാർക്ക് രക്ഷപ്പെടാൻ സർക്കാർ അവസരമൊരുക്കുകയാണെന്നും സതീശൻ പറഞ്ഞു

കൊച്ചിയിൽ നാഥനില്ലാത്ത അവസ്ഥയാണ്. ഒമ്പത് ദിവസങ്ങൾക്ക് ശേഷമാണ് മന്ത്രി തന്നെ സ്ഥലത്തേക്ക് പോയത്. ജനങ്ങൾ പരിഭ്രാന്തരാണ്. ബ്രഹ്മപുരത്തേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ വീണ്ടും കൊണ്ടുപോകുന്നുണ്ട്. അവിടെ വീണ്ടും മാലിന്യക്കുന്ന് സൃഷ്ടിക്കുകയാണെന്നും സതീശൻ പറഞ്ഞു


 

Share this story