സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവൻ കവർന്നു; അർജുൻ ആയങ്കി പൂനെയിൽ പിടിയിൽ

arjun

സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവൻ കവർന്നു; അർജുൻ ആയങ്കി പൂനെയിൽ പിടിയിൽ

പാലക്കാട് മീനാക്ഷിപുരത്ത് സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടു പോയി 75 പവൻ സ്വർണവും പണവും ഫോണും കവർന്ന കേസിൽ അർജുൻ ആയങ്കി പിടിയിൽ. മഹാരാഷ്ട്രയിലെ പൂനെയിൽ നിന്ന് മീനാക്ഷിപുരം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അർജുൻ ആയങ്കിയെ പിടികൂടിയത്. മാർച്ച് 26നാണ് സംഭവം നടന്നത്

തൃശ്ശൂർ പുതുക്കാട് സ്വദേശി റാഫേലിന്റെ പരാതിയിലാണ് നടപടി. തമിഴ്‌നാട് മധുക്കരയിലെ ജ്വല്ലറിയിൽ പ്രദർശിപ്പിക്കാനായി സ്വർണം കൊണ്ടുപോയി തിരികെ സ്വകാര്യ ബസിൽ മടങ്ങുമ്പോഴാണ് സംഭവം. കാറിലെത്തിയ സംഘം ബസിന് കുറുകെ വാഹനമിട്ട് തടയുകയും റാഫേലിനെ പിടിച്ചിറക്കി കാറിൽ കയറ്റി കൊണ്ടുപോകുകയുമായിരുന്നു.

തുടർന്ന് തമിഴ്‌നാട് ഭാഗത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി മർദിക്കുകയും 75 പവൻ സ്വർണവും പണവും മൊബൈൽ ഫോണും കവരുകയുമായിരുന്നു.
 

Share this story