സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്; പവന് കുറഞ്ഞത് 160 രൂപ

gold

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 53,960 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 6745 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 

ശനിയാഴ്ചയാണ് സംസ്ഥാനത്ത് സ്വർണത്തിന് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. സ്വർണം പവന് 520 രൂപയും ഒരു ഗ്രാം സ്വർണത്തിന് 65 രൂപയുമാണ് ശനിയാഴ്ച വർധിച്ചത്. സ്വർണം പവന് 54,120 രൂപ എന്ന നിരക്കിലാണ് ശനിയാഴ്ച വിൽപ്പന നടന്നത്. ഒരു ഗ്രാം സ്വർണത്തിന് 6,765 രൂപയുമായിരുന്നു.

ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇടിവിൽ നിന്ന് സ്വർണവില ശനിയാഴ്ച കുതിച്ചുയർന്നത്. ഡോളറിന്റെ കുതിപ്പിനെ പിടിച്ചുകെട്ടാൻ ചില രാജ്യങ്ങൾ ഡി ഡോളറൈസേഷൻ നടത്തുന്നതിന്റെ ഭാഗമായി സ്വർണം ശേഖരിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ തന്നെ സ്വർണവില ഉയരാൻ കാരണമായത്. സ്വർണത്തിന്റെ

Share this story