നെടുമ്പാശ്ശേരിയിൽ വിമാനത്തിൽ 85 ലക്ഷം രൂപയുടെ സ്വർണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

nedumbassery
നെടുമ്പാശ്ശേരിയിൽ വിമാനത്തിലെ ടോയ്‌ലറ്റിനകത്ത് സ്വർണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. 85 ലക്ഷം രൂപയുടെ സ്വർണമാണ് വിമാനത്തിൽ കണ്ടെത്തിയത്. അബുദബിയിൽ നിന്നെത്തിയ വിമാനത്തിൽ പേസ്റ്റ് രൂപത്തിലാക്കിയ 1709 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്. വിമാനത്തിലെ ശുചീകരണ ജീവനക്കാരാണ് ആദ്യം സ്വർണം കണ്ടത്. പിന്നീട് കസ്റ്റംസ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
 

Share this story