ആശ്വാസ വാർത്ത: നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു, പനി കുറഞ്ഞു

nipa

നിപ ആശങ്കയ്ക്കിടയിലും ആശ്വാസ വാർത്ത. കോഴിക്കോട് ആശുപത്രിയിൽ നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. രോഗിയുടെ പനി മാറിയെന്നും അണുബാധ കുറഞ്ഞെന്നുമാണ് വിവരം. നിപ പ്രതിരോധത്തിൽ സംസ്ഥാനം ശരിയായ പാതയിലാണെന്ന് വ്യക്തമാക്കുന്നതാണ് വാർത്ത. 

അതേസമയം ചികിത്സയിൽ തുടരുന്ന ഒമ്പത് വയസ്സുകാരന്റെ നിലയിൽ ഇതുവരെയും മാറ്റമുണ്ടായിട്ടില്ല. ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഏറ്റവുമൊടുവിൽ നിപ സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകന് നിലവിൽ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ല. ആദ്യം മരിച്ച രോഗിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടയാളാണ് ഒടുവിലായി നിപ സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകൻ
 

Share this story