സർക്കാർ സാധാരണക്കാരന്റെ തലയിൽ അധികഭാരം കെട്ടിവെക്കുകയാണെന്ന് രമേശ് ചെന്നിത്തല

Chennithala

ലക്കും ലഗാനുമില്ലാതെ കടമെടുക്കുന്ന സർക്കാർ ഇതുപോലെ വേറെയില്ലെന്ന് രമേശ് ചെന്നിത്തല. സംസ്ഥാന സർക്കാർ സാധാരണക്കാരന്റെ തലയിൽ അധികഭാരം കെട്ടിവെക്കുകയാണ്. പാവപ്പെട്ടവനെ പിഴിഞ്ഞെടുക്കുന്ന പണം അഴിമതിക്കും ധൂർത്തിനും വിനിയോഗിക്കുന്നു. നിയമസഭയിൽ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ചയിലാണ് ചെന്നിത്തലയുടെ പരാമർശം

നൂറ് വയസ്സുള്ള മുഖ്യമന്ത്രി വി എസ് നടന്നുകയറിയ ക്ലിഫ് ഹൗസിൽ പിണറായി ലക്ഷങ്ങൾ മുടക്കി ലിഫ്റ്റ് വെച്ചു. കരുണാകരൻ അസുഖബാധിതനായപ്പോഴാണ് ക്ലിഫ് ഹൗസിൽ നീന്തൽ കുളം ഉണ്ടാക്കിയത്. അവിടെ പട്ടിയെ കുളിപ്പിക്കുമെന്നാണ് നയനാർ പറഞ്ഞിരുന്നത്. ഇപ്പോൾ പട്ടിയാണോ കുട്ടിയാണോ കുളിക്കുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു

പിണറായി എന്തുകൊണ്ടാണ് അച്യുതാനന്ദന്റെയും നായനാരുടെയും മാതൃകയിൽ കേന്ദ്രത്തിനെതിരെ സമരം നടത്താത്തത്. അതിന്റെ കാരണം ലാവ്‌ലിൻ കേസ് മാറ്റി വെക്കുന്നതോടെ മനസ്സിലായി. നിങ്ങൾ തമ്മിലുള്ള അന്തർധാര വ്യക്തമായെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
 

Share this story