ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സർക്കാർ വീണ്ടും സുപ്രീം കോടതിയിൽ; ഒരാഴ്ചക്കിടെ രണ്ടാമത്തെ ഹർജി

pinarayi governor

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സർക്കാർ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. ബില്ലുകളിൽ ഒപ്പുവെക്കാത്ത നടപടിക്കെതിരെ 2022ൽ ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയതിനെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഒരാഴ്ചക്കിടെ സർക്കാർ ഗവർണർക്കെതിരായി നൽകുന്ന രണ്ടാമത്തെ ഹർജിയാണിത്. ചീഫ് സെക്രട്ടറിയും നിയമ സെക്രട്ടറിയുമാണ് ഹർജി സമർപ്പിച്ചത്. 

ഗവർണറെയും കേന്ദ്ര സർക്കാരിനെയും എതിർ കക്ഷികളാക്കി സർക്കാരും ടിപി രാമകൃഷ്ണൻ എംഎൽഎയും നൽകിയ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് പുതിയ ഹർജി. സർവകലാശാല നിയമ ഭേദഗതികൾ, സഹകരണ നിയമഭേദഗതി, പൊതുജനാരോഗ്യ നിയമ ഭേദഗതി, ലോകായുക്ത നിയമ ഭേദഗതി എന്നിവ തീരുമാനമെടുക്കാതെ ഗവർണർ പിടിച്ചു വെച്ചിരിക്കുകയാണെന്നാണ് ആദ്യ ഹർജിയിൽ പറയുന്നത്.
 

Share this story