ആലപ്പുഴയിലെ കർഷകന്റെ ആത്മഹത്യക്ക് ഉത്തരവാദി സർക്കാർ; സർക്കാരിന്റേത് കൊടിയ ധൂർത്തെന്നും മുരളീധരൻ

muraleedharan

ആലപ്പുഴയിലെ കർഷക ആത്മഹത്യയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എംപി. സംസ്ഥാന സർക്കാരാണ് കർഷകന്റെ മരണത്തിന് ഉത്തരവാദി. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ കൊടിയ ധൂർത്താണെന്നും മുരളീധരൻ പറഞ്ഞു. പഴയകാല കമ്മ്യൂണിസ്റ്റ് നേതാക്കൾ ജീവിച്ചിരുന്നുവെങ്കിൽ ഇവരെ ചാട്ടവാറിന് അടിച്ചാനെയെന്നും അദ്ദേഹം പറഞ്ഞു

ബിജെപി ഇതര സംസ്ഥാനങ്ങളോട് കേന്ദ്രത്തിനുള്ളത് ഒരേ നയമാണെന്നും മുരളീധരൻ പറഞ്ഞു. ഇവിടങ്ങളിലെല്ലാം ചെലവ് ചുരുക്കിയാണ് വികസനത്തിനുള്ള പണം കണ്ടെത്തുന്നത്. എന്നാൽ കേരളത്തിൽ മാത്രമാണ് ധൂർത്തടിക്കുന്നത്. സാധാരണക്കാരെ അനുദിനം ദുരിതത്തിലാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും മുരളീധരൻ വിമർശിച്ചു.
 

Share this story