നിഹാലിന്റെ മരണത്തിന് ഉത്തരവാദികൾ സർക്കാർ; വിമർശനവുമായി വിഡി സതീശൻ

nihal

കണ്ണൂർ മുഴുപ്പിലങ്ങാട് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ 11 വയസ്സുകാരൻ നിഹാൽ നൗഷാദ് മരിച്ചത് അങ്ങേയറ്റം വേദനാജനകമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാന സർക്കാരാണ് ഈ ആക്രമണത്തിന്റെ ഉത്തരവാദികൾ. സംസ്ഥാനത്ത് വ്യാപകമാകുന്ന തെരുവ് നായ്ക്കളുടെ ആക്രമണം കണക്കുകൾ നിരത്തി പ്രതിപക്ഷം സഭയിൽ ഉന്നയിച്ചിരുന്നി. ഈ വിഷയം 2022 ഓഗസ്റ്റ് 30ന് അടിയന്തര പ്രമേയമായി നിയമസഭയിൽ കൊണ്ടുവന്നപ്പോൾ നടപടികളെടുക്കുന്നതിന് പകരം ഉത്തരവാദിത്തപ്പെട്ട മന്ത്രിമാരടക്കം പ്രതിപക്ഷത്തെ പരിഹസിക്കുകയാണ് ചെയ്തത്

പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാൻ സർക്കാരിന് കഴിഞ്ഞില്ല. അതിന്റെ പരിണിത ഫലമാണ് നിഹാലിന്റെ ജീവൻ നഷ്ടമാക്കിയത്. മുഴുപ്പിലങ്ങാട് മാസങ്ങൾക്ക് മുമ്പും തെരുവ് നായ്ക്കളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. നാട്ടുകാർ പരാതി നൽകിയിട്ടും  നടപടിയുണ്ടായില്ല. സ്ത്രീകളും മുതിർന്നവരും വീടിന് പുറത്തിറങ്ങാൻ ഭയക്കുകയാണ്. കുട്ടികളെ സ്‌കൂളിൽ വിടാൻ പോലും കഴിയുന്നില്ലെന്നും സതീശൻ ആരോപിച്ചു.
 

Share this story