കേസ് നടത്താൻ യൂണിവേഴ്‌സിറ്റി ഫണ്ടിൽ നിന്നെടുത്ത പണം വിസിമാർ തിരിച്ചടക്കണമെന്ന് ഗവർണറുടെ ഉത്തരവ്

Governor

വൈസ് ചാൻസലർമാർ സ്വന്തം ചെലവിൽ കേസ് നടത്തണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാല ഫണ്ടിൽ നിന്നും ഗവർണർക്കെതിരെ കേസ് നടത്താൻ ചെലവിട്ട 1.13 കോടി രൂപ തിരിച്ചടക്കാനും ഗവർണർ ഉത്തരവിട്ടു

ഉത്തരവ് വന്നതോടെ വിസിമാർ ഇനി സ്വന്തം ചെലവിൽ കേസ് നടത്തേണ്ടി വരും. കോടതി ചെലവുകൾക്കായി സർവകലാശാല ഫണ്ടിൽ നിന്നും പണമെടുത്തത് ധനദുർവിനിയോഗമാണെന്നും ഈ തുക തിരിച്ചടച്ച് റിപ്പോർട്ട് ചെയ്യാണമെന്നുമാണ് ഉത്തരവ്. 

എല്ലാ വിസിമാർക്കും ഉത്തരവ് കൈമാറിയിട്ടുണ്ട്. വിസി നിയമനം അസാധുവാക്കിയ ഗവർണറുടെ ഉത്തരവിനെതിരെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും വിസിമാർ കേസ് നടത്താൻ സർവകലാശാലയിൽ നിന്ന് ഫണ്ട് തുക ചെലവഴിച്ചിരുന്നു.
 

Share this story