ആത്മഹത്യ ചെയ്ത കർഷകന് അന്തിമോപചാരം അർപ്പിച്ച് ഗവർണർ; സർക്കാരിന് രൂക്ഷ വിമർശനം

governor

ആലപ്പുഴ കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകൻ കെജി പ്രസാദിന് അന്തിമോപചാരം അർപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രസാദിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന തിരുവല്ലയിലെ മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിയാണ് ഗവർണർ അന്തിമോപചാരം അർപ്പിച്ചത്. കർഷക ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ല. വിഷയത്തെ ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഗവർണർ പറഞ്ഞു

സാമ്പത്തിക ഞെരുക്കമാണെങ്കിലും സർക്കാരിന് ആഘോഷത്തിന് ഒരു കുറവുമില്ല. കർഷകരും പെൻഷൻ വാങ്ങുന്നവരും നേരിടുന്നത് കടുത്ത പ്രതിസന്ധിയാണെന്നും ഗവർണർ കുറ്റപ്പെടുത്തി.
 

Share this story