ഉമ്മൻ ചാണ്ടിക്ക് അന്തിമോപചാരം അർപ്പിക്കാൻ ഗവർണർ പുതുപ്പള്ളിയിലെത്തും
Jul 20, 2023, 11:05 IST

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അന്തിമോപചാരം അർപ്പിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുതുപ്പള്ളിയിലെത്തും. ഉച്ചയ്ക്ക് 12നും 12.30നും ഇടയിൽ പുതുപ്പള്ളിയിലെ കരോട്ട് വള്ളക്കാലിലെത്തി ഗവർണർ അന്തിമോപചാരം അർപ്പിക്കുമെന്ന് രാജ്ഭവൻ അറിയിച്ചു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കും. രാഹുൽ രാവിലെ കൊച്ചിയിലെത്തിയിട്ടുണ്ട്. 12 മണിയോടെ അദ്ദേഹം പുതുപ്പള്ളിയിലേക്ക് പോകും.