ഓണത്തിന് തൊഴിലുറപ്പ് തൊഴിലാളികൾക്കും സർക്കാർ ഉത്സവ ബത്ത പ്രഖ്യാപിച്ചു

balagopal

ഓണത്തിന് തൊഴിലുറപ്പ് തൊഴിലാളികൾക്കും സംസ്ഥാന സർക്കാർ ഉത്സവബത്ത പ്രഖ്യാപിച്ചു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവൃത്തി ദിനങ്ങൾ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കുമാണ് ഉത്സവ ബത്ത. ഓണം പ്രമാണിച്ച് 1000 രൂപയാണ് ഉത്സവ ബത്തയായി നൽകുക. 4.6 ലക്ഷം ആളുകൾക്ക് ഈ നിലയിൽ സഹായധനം ലബിക്കും. ഇതിനായി 46 കോടി രൂപ വകയിരുത്തി. 

നേരത്തെ സർക്കാർ ജീവനക്കാർക്ക് 4000 രൂപ ബോണസ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ബോണസിന് അർഹതയില്ലാത്തവർക്ക് 2750 രൂപയും നൽകും. സർവീസ് പെൻഷൻകാർക്ക് പ്രത്യേക ഉത്സവബത്തയായി 1000 രൂപയും നൽകും.
 

Share this story