ആലുവയിൽ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
Aug 2, 2023, 14:24 IST

ആലുവയിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം അനുവദിച്ച് സംസ്ഥാന സർക്കാർ. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. അടിയന്തര സഹായമായി കുടുംബത്തിന് നേരത്തെ ഒരു ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇനി ഒമ്പത് ലക്ഷം രൂപ കൂടി കുടുംബത്തിന് നൽകും
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രതി അസഫാക് ആലം കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് ആലുവ മാർക്കറ്റിൽ ചാക്കിൽ കെട്ടി മൃതദേഹം തള്ളുകയായിരുന്നു.