കണ്ണൂർ വിമാനത്താവളത്തിന് സർക്കാർ സഹായം; 15 കോടി രൂപ അനുവദിച്ചു

kannur

കണ്ണൂർ എയർപോർട്ടിന് 15 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. ഗതാഗത വകുപ്പ് വഴിയാണ് കിയാലിന് സർക്കാർ ധനസഹായം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കണ്ണൂർ വിമാനത്താവളം കടന്നുപോകുന്നത്. പ്രവർത്തനം ആരംഭിച്ച് മൂന്ന് വർഷത്തിനകം മികച്ച സ്ഥിതിയിലേക്ക് എത്തിക്കാനായിരുന്നു ലക്ഷ്യം. എന്നാൽ കൊവിഡും പോയിന്റ് ഓഫ് കോൾ പദവി ഇല്ലാത്തതുമെല്ലാം തിരിച്ചടികളായി. 

ഇതോടെയാണ് വിമാനത്താവളത്തന്റെ വായ്പാ ബാധ്യത കണക്കിലെടുത്ത് സർക്കാർ സാമ്പത്തിക പിന്തുണ ഉറപ്പ് നൽകിയത്. 2020-21 സാമ്പത്തിക വർഷം വരെ 132.68 കോടിയായിരുന്നു സർക്കാരിന്റെ ഉറപ്പ്. എന്നാൽ സ്വകാര്യ സ്ഥാപനമെന്ന് സർക്കാർ തന്നെ വ്യക്തമാക്കിയ കിയാലിന് സർക്കാർ സാമ്പത്തിക സഹായം നൽകിയത് വിമർശനങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.
 

Share this story