മേൽക്കോടതിയെ സമീപിക്കാൻ മധുവിന്റെ കുടുംബത്തിന് സർക്കാർ സഹായം നൽകും: മന്ത്രി കെ രാധാകൃഷ്ണൻ
Apr 5, 2023, 16:48 IST

മധു വധക്കേസിൽ വിചാരണ കോടതി വിധിയിൽ മേൽക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനമെങ്കിൽ തുടർന്നുള്ള എല്ലാ നടപടികൾക്കും സർക്കാർ പിന്തുണ നൽകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. സർക്കാരിന്റെ ഭാഗത്ത് നിന്ന് നല്ല ഇടപെടലാണ് ഉണ്ടായത്. ഉയർന്നുവന്ന ആക്ഷേപങ്ങളെല്ലാം സർക്കാർ പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട്. അപ്പീൽ പോയാൽ വേണ്ട സഹായം സർക്കാർ നൽകുമെന്നും മന്ത്രി പറഞ്ഞു