ഗ്രാൻഡ് ക്രോസ് ഓഫ് ലീജൻ ഓഫ് ഓണർ: നരേന്ദ്രമോദിക്ക് ഫ്രാൻസിന്റെ പരമോന്നത പുരസ്‌കാരം
Jul 14, 2023, 10:51 IST

ഫ്രാൻസിന്റെ പരമോന്നത പുരസ്‌കാരമായ ഗ്രാൻഡ് ക്രോസ് ഓഫ് ലീജൻ ഓഫ് ഓണർ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. ഈ പുരസ്‌കാരത്തിന് അർഹനാകുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. പുരസ്‌കാരത്തിന് ഇന്ത്യൻ ജനതയുടെ പേരിൽ മോദി നന്ദി പറഞ്ഞു
നെൽസൺ മണ്ടേല, ചാൾസ് മൂന്നാമൻ രാജാവ്, മുൻ ജർമൻ ചാൻസലർ ആംഗല മെർക്കൽ തുടങ്ങിയവർ ഈ പുരസ്‌കാരം നേരത്തെ നേടിയിട്ടുണ്ട്. ദ്വിദിന സന്ദർശനത്തിനായാണ് മോദി ഫ്രാൻസിലെത്തിയത്.