ന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ സ്വീകാര്യത; 80ഓളം പേർ ബിജെപിയിൽ ചേർന്നെന്ന് സുരേന്ദ്രൻ
Apr 18, 2023, 17:17 IST

ന്യൂനപക്ഷങ്ങൾക്കിടയിൽ ബിജെപിക്ക് ഇപ്പോൾ വ്യാപക സ്വീകാര്യതയുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ബിജെപിയിൽ അംഗത്വം സ്വീകരിച്ചവർക്ക് കോട്ടയത്ത് നൽകിയ സ്വീകരണത്തിന് ശേഷം സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട പ്രമുഖ കുടുംബങ്ങളിൽ നിന്നും 80ഓളം പേർ ബിജെപിയിൽ ചേർന്നതായി സുരേന്ദ്രൻ പറഞ്ഞു
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളാ സന്ദർശനത്തിന് ശേഷം ബിജെപിയിലേക്ക് വ്യാപകമായി ഒഴുക്കുണ്ടാകും. ഇന്ന് പത്തനംതിട്ടയിലും നിരവധി പേർ ബിജെപി അംഗത്വം സ്വീകരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. കേരളത്തിൽ പുതുതായി പാർട്ടിയിലേക്ക് ചേർക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളാ സന്ദർശനത്തോടെ അവരെ പാർട്ടിയിലേക്ക് ക്ഷണിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.