സാക്ഷികളെയും തെളിവുകളും ഹാജരാക്കാനില്ലെന്ന് ഗ്രോ വാസു കോടതിയിൽ
Sep 12, 2023, 15:03 IST

മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച കേസിൽ സാക്ഷികളെയും തെളിവുകളും ഹാജരാക്കാൻ ഇല്ലെന്ന് ഗ്രോ വാസു കോടതിയിൽ. വഴി തടസ്സപ്പെടുത്തിയതിന് സാക്ഷികളില്ല. കേസ് കെട്ടിച്ചമച്ചതാണെന്നും ഗ്രോ വാസു പറഞ്ഞു. മെഡിക്കൽ കോളജ് ആശുപത്രിയിൽ സംഘം ചേർന്നതിന് അധികൃതർ പരാതി പോലും നൽകിയിട്ടില്ല. മോർച്ചറിക്ക് മുന്നിൽ അനുശോചനം നടത്തുക മാത്രമാണ് ചെയ്തത്. കേസിൽ ശിക്ഷിക്കുന്നതിന് വിരോധമില്ലെന്നും ഗ്രോ വാസു പറഞ്ഞു. കേസിൽ നാളെ കോടതി വിധി പറയും.