കോടതി വളപ്പിൽ മുദ്രാവാക്യം വിളിച്ച് ഗ്രോ വാസു; താക്കീത് നൽകി കോടതി
Sep 7, 2023, 15:11 IST

ഗ്രോ വാസു കോടതി വളപ്പിൽ മുദ്രവാക്യം മുഴക്കിയതിന് പോലീസിനെ താക്കീത് ചെയ്ത് കോടതി. ഇനി ആവർത്തിച്ചാൽ നടപടിയുണ്ടാകുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. എന്നാൽ ഇന്നും കോടതിയിൽ നിന്ന് ഇറങ്ങിയ ഗ്രോ വാസു വരാന്തയിൽ വെച്ച് മുദ്രവാക്യം മുഴക്കി. കേസിൽ സാക്ഷി വിസ്താരം പൂർത്തിയായി. ഏഴ് സാക്ഷികളെയാണ് വിസ്തരിച്ചത്. ഈ മാസം 11ന് കേസ് വീണ്ടും പരിഗണിക്കും.