ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കൽപ്പറ്റയിൽ ജി എസ് ടി സൂപ്രണ്ട് വിജിലൻസ് പിടിയിൽ

ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്ര ജി എസ് ടി സൂപ്രണ്ടിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. വയനാട് കൽപ്പറ്റി സിജിഎസ്ടി സൂപ്രണ്ട് പർവീന്ദർ സിംഗിനെയാണ് അറസ്റ്റ് ചെയ്തത്. ഇതാദ്യമായാണ് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനെ വിജിലൻസ് കൈക്കൂലി കേസിൽ അറസ്റ്റ് ചെയ്യുന്നത്.
കരാറുകാരൻ നികുതിയായി ഒമ്പത് ലക്ഷം രൂപ അടച്ചിരുന്നു. ഇയാളിൽ നിന്ന് പത്ത് ലക്ഷം രൂപ അധികം അടയ്ക്കണമെന്ന് ജി എസ് ടി വകുപ്പ് നോട്ടീസ് നൽകി. അത്രയും തുക അടയ്‌ക്കേണ്ടതില്ലെന്നായിരുന്നു കരാറുകാരന്റെ അവകാശവാദം. ഒരു ലക്ഷം രൂപ കൈക്കൂലി നൽകിയാൽ നികുതി കുറച്ച് തരാമെന്നായിരുന്നു സൂപ്രണ്ടിന്റെ നിലപാട്. ഇക്കാര്യം കരാറുകാരൻ വിജിലൻസിനെ അറിയിച്ചു. വിജിലൻസ് നൽകിയ പണവുമായി ഇന്ന് പർവീന്തർ സിംഗിനെ കാണാൻ കരാറുകാരൻ എത്തി. പണം കൈപ്പറ്റിയതിന് പിന്നാലെ വിജിലൻസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.