യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വോട്ട് അനുകൂലമാക്കാൻ ഹാക്കർമാരെ ഉപയോഗിച്ചു: എഎ റഹീം

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വോട്ടുകൾ അനുകൂലമാക്കാൻ ഹാക്കർമാരെ ഉപയോഗിച്ചിട്ടുണ്ടെന്ന് എഎ റഹീം എംപി. മലപ്പുറം സ്വദേശിയായ ഒരു ഹാക്കറുടെ സേവനം ഇതിനായി ലഭിച്ചു. മുൻ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. ഈ ഹാക്കർക്കെതിരെ രാജ്യസുരക്ഷയെ ബാധിക്കുന്ന ഒരു കേസ് ഡൽഹിയിലുണ്ടെന്നും റഹീം ആരോപിച്ചു
വിടി ബൽറാം, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ ഇവർക്കാണ് ഇക്കാര്യത്തിൽ നേരിട്ട് പങ്കുള്ളത്. ഹാക്കറുടെ സേവനം ഉപയോഗപ്പെടുത്തി അതിന് പണം കൊടുത്തു. തെരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിക്കുമെന്ന സൂചനയാണിത്. കേരളത്തിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പൈലറ്റാണോ ഇതെന്ന് ഗൗരവമായി അന്വേഷിക്കണമെന്നും റഹീം പറഞ്ഞു.
സംഘടിത ക്രൈമാണ് നടന്നത്. ഗൗരവമറിയാതെ കൗമാരക്കാരായ നിരപരാധികൾ ഇതിൽ കുടുങ്ങി. വിഷയത്തിൽ എഐസിസി നേതൃത്വം മിണ്ടാത്തത് എന്താണെന്നും റഹീം ചോദിച്ചു.