ഭർത്താവുമായി പ്രശ്‌നങ്ങളുണ്ടായിരുന്നു: അപർണയുടെ മരണത്തിൽ സഹോദരിയുടെ മൊഴി

aparna
സിനിമാ, സീരിയൽ താരം അപർണയുടെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. അപർണയും ഭർത്താവും തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് സഹോദരി നൽകിയ മൊഴി. ഇന്നലെ വൈകുന്നേരമാണ് അപർണയെ കരമനയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. മരണത്തിന് തൊട്ടുമുമ്പ് പോലും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു അപർണ.
 

Share this story