കൈ വെട്ട് കേസ്: മൂന്ന് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ; മൂന്ന് പ്രതികൾക്ക് മൂന്ന് വർഷം തടവുശിക്ഷ

joseph

തൊടുപുഴ ന്യൂമാൻ കോളജിലെ അധ്യാപകനായിരുന്ന പ്രൊഫസർ ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെയും ശിക്ഷ വിധിച്ചു. മുഖ്യപ്രതികളായ സജിൽ, എം കെ നാസർ, നജീബ് എന്നിവർക്ക് ജീവപര്യന്തം തടവുശിക്ഷയും 9, 11, 12 പ്തികളായ നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവർക്ക് മൂന്ന് വർഷം തടവുശിക്ഷയുമാണ് വിധിച്ചത്. മൂന്ന് വർഷം തടവുശിക്ഷ ലഭിച്ചവർക്ക് കോടതി ജാമ്യവും അനുവദിച്ചിട്ടുണ്ട്

ചോദ്യപേപ്പറിലെ മതനിന്ദയാരോപിച്ച് പോപുലർ ഫ്രണ്ട് പ്രവർത്തകരാണ് ടി ജെ ജോസഫിന്റെ കൈകൾ വെട്ടിമാറ്റിയത്. രണ്ടാംഘട്ട വിസ്താരം പൂർത്തിയാക്കിയ എൻഐഎ കോടതി അഞ്ച് പേരെ ഇന്നലെ വെറുതെ വിട്ടിരുന്നു.
 

Share this story