തിരുവനന്തപുരം മൃഗശാലയിൽ നിന്നും ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി

hanuman

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് കാണാതായ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി. മ്യൂസിയത്തിനകത്ത് നിന്ന് തന്നെയാണ് കുരങ്ങിനെ കണ്ടെത്തിയത്. അതേസമയം കുരങ്ങിനെ പിടികൂടി കൂട്ടിലേക്ക് മാറ്റിയോ എന്നതിൽ സ്ഥിരീകരണമായിട്ടില്ല. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് കൂട് തുറന്നപ്പോൾ പെൺ ഹനുമാൻ കുരങ്ങ് ചാടിപ്പോയത്

തിരുപ്പതിയിൽ നിന്നുമാണ് തിരുവനന്തപുരത്തെ മൃഗശാലയിലേക്ക് ഹനുമാൻ കുരങ്ങിനെ എത്തിച്ചത്. അക്രമ സ്വഭാവമുള്ള കുരങ്ങായതിനാൽ പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിരുന്നു. ബെയിൻസ് കോമ്പൗണ്ടിലെ തെങ്ങിൻ മുകളിൽ നിന്നാണ് കുരങ്ങിനെ കണ്ടെത്തിയത്. ഇവിടെ നിന്ന് മാറാതാരിക്കാൻ മൃഗശാല അധികൃതർ ജാഗ്രതയോടെ നിലയുറപ്പിച്ചിരുന്നു.
 

Share this story