തിരികെ കൂട്ടിൽ കയറാതെ ഹനുമാൻ കുരങ്ങ്; രണ്ട് തവണ മരത്തിൽ നിന്നിറങ്ങി ഭക്ഷണമെടുത്ത് മടങ്ങി

hanuman

തിരുവനന്തപുരം മൃഗശാലയിലെ കൂട്ടിൽ നിന്നും ചാടിപ്പോയ ഹനുമാൻ കുരങ്ങ് തിരികെ കൂട്ടിൽ കയറുന്നില്ല. കുരങ്ങിനെ ജീവനക്കാർ സദാസമയം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. കുരങ്ങ് രണ്ട് തവണ മരത്തിൽ നിന്ന് താഴെയിറങ്ങി വന്നിരുന്നു. ഭക്ഷണം എടുത്ത ശേഷം തിരികെ മരത്തിലേക്ക് മടങ്ങുകയായിരുന്നു. 

ഇണയെ കാട്ടി ആകർഷിച്ച് കൂട്ടിലെത്തിക്കാനുള്ള ശ്രമം ഇന്നലെ വിഫലമായിരുന്നു. ഹനുമാൻ കുരങ്ങിനെ പ്രകോപിപ്പിച്ചോ ബലം പ്രയോഗിച്ചോ കൂട്ടിലെത്തിക്കാൻ ശ്രമിക്കില്ലെന്ന് മൃഗശാല അറിയിച്ചിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് പരീക്ഷണാർഥം കൂട് തുറന്നപ്പോൾ മൂന്ന് വയസ്സുള്ള പെൺ ഹനുമാൻ കുരങ്ങ് ചാടിപ്പോയത്.
 

Share this story