മണിപ്പൂർ ഐക്യദാർഢ്യ റാലിയിൽ വിദ്വേഷ മുദ്രാവാക്യം; യൂത്ത് ലീഗ് പ്രവർത്തകനെ പുറത്താക്കി

yl

കാഞ്ഞങ്ങാട് യൂത്ത് ലീഗ് സംഘടിപ്പിച്ച റാലിക്കിടെ വിദ്വേഷ മുദ്രവാക്യം വിളിച്ച ലീഗ് പ്രവർത്തകനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി യൂത്ത് ലീഗ്. ഇന്നലെ വൈകുന്നേരമാണ് യൂത്ത് ലീഗ് കാഞ്ഞങ്ങാട് നഗരത്തിൽ മണിപ്പൂർ ഐക്യദാർഢ്യ റാലി നടത്തിയത്. ഇതിനിടെയാണ് വിദ്വേഷ മുദ്രവാക്യം ഉയർന്നത്. 

മുദ്രവാക്യം വിളിച്ച അബ്ദുൽ സലാമിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി യൂത്ത് ലീഗ് ഇറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ലീഗിന്റെ ആശയങ്ങൾക്ക് വിരുദ്ധമായും അച്ചടിച്ച് നൽകിയതിൽ നിന്ന് വിഭിന്നമായും വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ മുദ്രവാക്യം വിളിച്ചത് മാപ്പർഹിക്കാത്ത തെറ്റായിട്ടാണ് പാർട്ടി കാണുന്നതെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
 

Share this story