കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിന് മുമ്പ് മുഴുവൻ ശമ്പളവും നൽകണമെന്ന് ഹൈക്കോടതി

high court

കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിന് മുമ്പ് മുഴുവൻ ശമ്പളവും നൽകണമെന്ന് ഹൈക്കോടതി നിർദേശം. ആരെയും വിശന്നിരിക്കാൻ അനുവദിക്കില്ല. ജനങ്ങൾക്ക് കെഎസ്ആർടിസി ബസുകൾ ആവശ്യമുള്ളത് കൊണ്ടാണ് കെഎസ്ആർടിസി ഇപ്പോഴും നിലനിൽക്കുന്നത്. ശമ്പളത്തിന്റെ ആദ്യ ഗഡു നൽകേണ്ടത് കെഎസ്ആർടിസി ആണെന്നും കോടതി പറഞ്ഞു

130 കോടി രൂപ സർക്കാരിൽ നിന്ന് ലഭിച്ചാൽ ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളം മൊത്തമായി നൽകാൻ സാധിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. ശമ്പള വിഷയം ഹൈക്കോടതി ഈ മാസം 21ന് വീണ്ടും പരിഗണിക്കും. ജൂലൈ മാസത്തെ പെൻഷൻ ഉടൻ നൽകണമെന്നും കോടതി നിർദേശിച്ചു.
 

Share this story