കെഎസ്ആർടിസി പെൻഷൻ കുടിശ്ശിക 30നകം വിതരണം ചെയ്യണമെന്ന് ഹൈക്കോടതി; ചീഫ് സെക്രട്ടറിക്ക് വിമർശനം
Nov 8, 2023, 17:26 IST

കെ എസ് ആർ ടി സി കേസിലും കേരളീയം പരിപാടിയുടെ പേരിൽ കോടതിയിൽ ഹാജരാകാത്തതിലും ചീഫ് സെക്രട്ടറിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. നിങ്ങൾ ആഘോഷിക്കുമ്പോൾ ചിലർ ബുദ്ധിമുട്ടുകയാണെന്ന് കോടതി പറഞ്ഞു. കെ എസ് ആർ ടി സി പെൻഷൻ കുടിശ്ശിക ഈ മാസം 30നകം വിതരണം ചെയ്യണമെന്നും കോടതി നിർദേശിച്ചു
അതേസമയം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. ദൈനംദിന പ്രവർത്തനങ്ങൾക്ക് പോലും പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്നുണ്ട്. ഒക്ടോബർ മാസത്തെ പെൻഷൻ നവംബർ 30നകം കൊടുത്തു തീർക്കുമെന്ന് ചീഫ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ നവംബർ മാസത്തെ പെൻഷൻ കൂടി 30നകം വിതരണം ചെയ്യണമെന്നും കോടതി നിർദേശിച്ചു.