ടൈറ്റാനിയം അഴിമതി കേസിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
Nov 14, 2023, 11:47 IST

ടൈറ്റാനിയം അഴിമതിയിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. മുൻ ജീവനക്കാരൻ ജയൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കെ ബാബുവിന്റെ ഉത്തരവ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 120 കോടിയോളം രൂപയുടെ അഴിമതി നടന്നുവെന്ന് ആരോപിച്ചാണ് എസ് ജയൻ ഹർജി നൽകിയത്. സർക്കാർ നേരത്തെ സിബിഐ അന്വേഷണത്തിന് നിർദേശിച്ചെങ്കിലും ഏറ്റെടുക്കാൻ സിബിഐ തയ്യാറായിരുന്നില്ല
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി കെ ഇബ്രാഹിം കുഞ്ഞ് എന്നിവരടക്കമുള്ള നേതാക്കളാണ് ആരോപണം നേരിടുന്നത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയും ഇബ്രാഹിം കുഞ്ഞ് വ്യവസായ മന്ത്രിയും ആയിരിക്കെയാണ് കേസിനാധാരമായ സംഭവങ്ങൾ. ഏകദേശം 86 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് വിജിലൻസ് കണ്ടെത്തൽ.