കുന്ദമംഗലം ഗവൺമെന്റ് കോളജിൽ റീ പോളിംഗ് നടത്താൻ ഹൈക്കോടതി ഉത്തരവ്

high court

കുന്ദമംഗലം ഗവൺമെന്റ് ആർട്‌സ് ആൻഡ് സയൻസ് കോളജിൽ റീ പോളിംഗ് നടത്താൻ ഹൈക്കോടതി ഉത്തരവ്. കൗണ്ടിംഗിനിടയിൽ എസ് എഫ് ഐ പ്രവർത്തകർ ബാലറ്റ് പേപ്പർ നശിപ്പിച്ച ബൂത്ത് നമ്പർ രണ്ടിൽ റീ പോളിംഗ് നടത്താനാണ് ഹൈക്കോടതിയുടെ ഉത്തരവ്. എം എസ് എഫ്- കെ എസ് യു പ്രവർത്തകർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി

തെരഞ്ഞെടുപ്പ് ടാബുലേഷൻ രേഖകൾ ഹൈക്കോടതി പരിശോധിച്ചിരുന്നു. യൂണിയൻ തെരഞ്ഞെടുപ്പിന് ശേഷം വോട്ട് എണ്ണുന്നതിനിടെയാണ് എസ് എഫ് ഐ-യുഡിഎസ്എഫ്  പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. തുടർന്ന് തെരഞ്ഞെടുപ്പ് വീണ്ടും നടത്താൻ തീരുമാനിച്ച കോളജ് അധികൃതർ പത്ത് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തിരുന്നു.
 

Share this story