ഇടുക്കിയിലെ സിപിഎം ഓഫീസുകളുടെ നിർമാണം നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്

high court

ഇടുക്കിയിൽ നിർമിക്കുന്ന സിപിഎം ഓഫീസുകളുടെ നിർമാണം ഇന്ന് തന്നെ നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്. ശാന്തൻപാറ, ബൈസൺവാലി എന്നിവിടങ്ങളിലെ ബഹുനില കെട്ടിടങ്ങളുടെ നിർമാണത്തിനാണ് ഡിവിഷൻ ബെഞ്ച് തടയിട്ടത്. ഉത്തരവ് നടപ്പാക്കാൻ ഇടുക്കി ജില്ലാ കലക്ടർക്ക് നിർദേശം നൽകി. ആവശ്യമെങ്കിൽ പോലീസ് സംരക്ഷണം നൽകണമെന്നും കോടതി നിർദേശിച്ചു

എൻഒസി ഇല്ലാതെ വീട് പോലും നിർമിക്കാൻ അനുവാദമില്ലാത്ത ഇടത്താണ് ശാന്തൻപാറയിലും ബൈസൺവാലിയിലും സിപിഎം ഏരിയ കമ്മിറ്റിക്കായി കെട്ടിടങ്ങൾ പണിയുന്നത്. ശാന്തൻപാറയിലെ കെട്ടിട നിർമാണം നിർത്തിവെക്കാൻ കഴിഞ്ഞ വർഷം വില്ലേജ് സെക്രട്ടറി കത്ത് നൽകിയിരുന്നുവെങ്കിലും ഇത് അവഗണിച്ച് നിർമാണം തുടരുകയായിരുന്നു. മൂന്ന് നില കെട്ടിടത്തിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്.
 

Share this story