ശബരിമല മേൽശാന്തി നിയമനം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

high court

ശബരിമല മേൽശാന്തി നിയമനം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. നിയമനത്തിൽ ഇടപെടേണ്ട കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. മേൽശാന്തി തെരഞ്ഞെടുപ്പിൽ ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യമുണ്ടായെന്ന് ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു. നീരീക്ഷകന്റെ സാന്നിധ്യത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്നും തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നുവെന്നുമാണ് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചത്

കോടതി നിർദേശപ്രകാരം തെരഞ്ഞെടുപ്പിന്റെ സിസിടിവി ദൃശ്യം ദേവസ്വം ബോർഡ് കോടതിയിൽ ഹാജരാക്കി. തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്ന് കാണിച്ച് തിരുവനന്തപുരം സ്വദേശി മധുസൂദനൻ നമ്പൂതിരിയാണ് ഹൈക്കോടതിയെ സമീപിച്ചത്. നറുക്കെടുപ്പിന് തയ്യാറാക്കിയ പേപ്പറുകളിൽ രണ്ടെണ്ണം മടക്കിയും മറ്റുള്ളവ ചുരുട്ടിയുമാണ് ഇട്ടതെന്നായിരുന്നു ഹർജിക്കാരന്റെ ആരോപണം.
 

Share this story