മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കുന്നതുവരെ ഷാജനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി
Jul 31, 2023, 15:55 IST

മതവിദ്വേഷമം വളർത്താൻ ശ്രമിച്ചെന്ന പരാതിയിൽ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കുന്നതുവരെ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. സുപ്രീം കോടതി ഉത്തരവിന് ശേഷവും തനിക്കെതിരെ സംസ്ഥാനത്ത് 107 കേസുകളെടുത്തു എനന്നും തന്നെ കുടുക്കാൻ ശ്രമിക്കുകയാണെന്നും ഷാജൻ ഹൈക്കോടതിയിൽ പറഞ്ഞു. അന്വേഷണവുമായി സഹകരിക്കുമെന്നും ഷാജൻ അറിയിച്ചു
ഷാജനെ ചോദ്യം ചെയ്യുന്നതിന് മുൻകൂറായി നോട്ടീസ് നൽകി വിളിപ്പിക്കണമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. പോലീസിന് എതിർ സത്യവാങ്മൂലം നൽകാൻ കോടതി സമയം അനുവദിച്ചു. ഇതുവരെയുള്ള കേസുകൾക്കാണ് ഇടക്കാല ഉത്തരവ് ബാധകം. ഇനി രജിസ്റ്റർ ചെയ്യുന്ന കേസുകൾ അപ്പോൾ പരിശോധിക്കാമെന്നും കോടതി പറഞ്ഞു