എൻഎസ്എസ് നാമജപ ഘോഷയാത്രക്കെതിരായ അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ

high court

എൻഎസ്എസിന്റെ നാമജപ ഘോഷയാത്രക്കെതിരായ അന്വേഷണത്തിന് സ്‌റ്റേ. നാല് ആഴ്ചത്തേക്ക് തുടർ നടപടികൾ ഹൈക്കോടതി തടഞ്ഞു. എൻ എസ് എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ നൽകിയ ഹർജിയിലാണ് നടപടി. മിത്ത് പരാമർശത്തിൽ സ്പീക്കർ എഎൻ ഷംസീറിനെതിരെയാണ് എൻഎസ്എസ് തിരുവനന്തപുരത്ത് നാമജപ ഘോഷയാത്ര നടത്തിയത്

കേസിന് ആധാരമായ കാര്യങ്ങളൊന്നും നാമജപ ഘോഷയാത്രയിൽ ഉണ്ടായിട്ടില്ലെന്ന് പ്രതികൾ കോടതിയിൽ വാദിച്ചു. സംസ്ഥാന സർക്കാരും കടുത്ത നടപടിയില്ലെന്ന് ഹൈക്കോടതിയെ അറിയിച്ചു.
 

Share this story