കൊലപാതകിക്ക് കിട്ടുന്ന നീതി പോലും അദ്ദേഹത്തിന് ലഭിച്ചില്ല; മഅദനിയെ സന്ദർശിച്ച് മന്ത്രി അഹമ്മദ് ദേവർകോവിൽ

devarkovil

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അബ്ദുൽ നാസർ മഅദനിയെ മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു. ജാമ്യവ്യവസ്ഥയിൽ ഇളവ് കിട്ടി നാട്ടിലെത്തിയ മഅദനി ഇന്ന് ബംഗളൂരുവിലേക്ക് മടങ്ങും. മഅദനിക്ക് സർക്കാരിൽ നിന്ന് കാര്യമായ സഹായം കിട്ടില്ലെന്ന് പിഡിപി ആരോപിക്കുന്നതിനിടെയാണ് മന്ത്രിയുടെ സന്ദർശനം

കൊലപാതകിക്ക് കിട്ടുന്ന നീതി പോലും മഅദനിക്ക് ലഭിച്ചില്ലെന്ന് മന്ത്രി പറഞ്ഞു. മഅദനിയുടെ ആരോഗ്യാവസ്ഥ മോശം നിലയിലാണ്. യാത്ര ചെയ്യാനാകാത്ത അവസ്ഥയിലാണ്. കോടതി വിധി മാനിച്ചാണ് ഇന്ന് പോകുന്നത്. സർക്കാർ നിയോഗിച്ച മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പ്രകാരം ഇടപെടൽ നടത്തും. കർണാടക സർക്കാരിന്റെ നിലപാട് അനുസരിച്ച് ബാക്കി കാര്യങ്ങൾ ചെയ്യുമെന്നും മന്ത്രി പറഞ്ഞു
 

Share this story