കേസിൽ കുടുക്കുമെന്ന് പറഞ്ഞിട്ടില്ല; മാധ്യമങ്ങൾക്ക് ആടിനെ പട്ടിയാക്കുന്ന സമീപനം: എം വി ഗോവിന്ദൻ

സർക്കാർ വിരുദ്ധ പ്രചാരണത്തിന് മാധ്യമങ്ങളെ കേസിൽ കുടുക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് എംവി ഗോവിന്ദൻ. ആടിനെ പട്ടിയാക്കുന്ന സമീപനമാണ് മാധ്യമങ്ങൾ സ്വീകരിക്കുന്നത്. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആർഷോയെക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മാത്രമാണ് മറുപടി പറഞ്ഞത്. എസ് എഫ് ഐ നേതാവിനെതിരെ ഗൂഢാലോചന നടത്തിയാൽ അത് പറയും. അത് ബോധ്യപ്പെട്ടതിനാലാണ് കേസെടുത്തത്. അന്വേഷണം നടക്കട്ടെയെന്നും എംവി ഗോവിന്ദൻ പറഞ്ഞു
ക്രിമിനൽ ഗൂഢാലോചന നിയമത്തിന്റെ മുന്നിൽ കൃത്യമായി വരേണ്ടതാണ്. അങ്ങനെ വരിക തന്നെ വേണമെന്നും ഞാൻ പറഞ്ഞു. കുറ്റവാളികൾ ആരായാലും, പത്രപ്രവർത്തക അകാം, മാധ്യമത്തിന്റെ ഭാഗമാകാം, രാഷ്ട്രീയക്കാരാകാം, ആരായാലും സ്വാഭാവികമായും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരേണ്ടതാണ് എന്ന് മാത്രമാണ് ഞാൻ പറഞ്ഞത്. അതിനപ്പുറം ചേർത്തതെല്ലാം എന്റെ പരിൽ ഉന്നയിച്ച തെറ്റായ വാദങ്ങളാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.