വധശിക്ഷയിൽ കുറഞ്ഞതൊന്നും ആ നീചൻ അർഹിച്ചിരുന്നില്ല: ഷെയ്ൻ നിഗം
Nov 14, 2023, 12:30 IST

ആലുവ പീഡനക്കൊലയിൽ പ്രതിക്ക് വധശിക്ഷ വിധിച്ചതിൽ പ്രതികരണവുമായി നടൻ ഷെയ്ൻ നിഗം. വധശിക്ഷയിൽ കുറഞ്ഞ ഒന്നും ആ നീചൻ അർഹിച്ചിരുന്നില്ലെന്ന് ഷെയ്ൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഇന്നാണ് പ്രതി അസ്ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചത്. വധശിക്ഷക്ക് പുറമെ അഞ്ച് ജീവപര്യന്തവും എറണാകുളം പോക്‌സോ കോടതി വിധിച്ചിട്ടുണ്ട്. പോക്‌സോ കേസിലെ രണ്ട് വകുപ്പുകളിലും ജീവിതാവസാനം വരെ തടവാണ് ശിക്ഷ. വിവിധ വകുപ്പുകളിലായി ഏഴ് ലക്ഷത്തിലധികം രൂപ പിഴയൊടുക്കണം.