പ്രതികൾക്ക് ശിക്ഷ കിട്ടിയാൽ ഇരയ്ക്ക് നീതി കിട്ടിയെന്ന വിശ്വാസം തനിക്കില്ല: പ്രൊഫസർ ടി ജെ ജോസഫ്

joseph

തൊടുപുഴ കൈവെട്ട് കേസിലെ രണ്ടാംഘട്ട ശിക്ഷാവിധിക്ക് ശേഷം പ്രതികരിച്ച് പ്രൊഫസർ ടി ജെ ജോസഫ്. പ്രതികൾ ശിക്ഷിക്കപ്പെട്ട് കഴിഞ്ഞാൽ ഇരയ്ക്ക് നീതി ലഭിച്ചെന്ന വിശ്വാസം തനിക്കില്ല. ആക്രമിച്ചവരും വിചാരണ നേരിട്ടവരും ആയുധങ്ങൾ മാത്രമാണ്. തീരുമാനമെടുത്തവർ ഇന്നും കാണാമറയത്ത് ആണെന്ന് പ്രൊഫസർ പറഞ്ഞു. 

ശിക്ഷാവിധി വരുമ്പോൾ സാധാരണ പൗരനെ പോലെയുള്ള കൗതുകം മാത്രമാണ് തനിക്കുള്ളത്. ഇപ്പോൾ ശിക്ഷിക്കപ്പെട്ടവർ ആരുടെയൊക്കെയോ ആജ്ഞാനുവർത്തികളാണ്. പിന്നിൽ മറ്റ് പലരുമാണ്. അവരാണ് ആഹ്വാനം ചെയ്തത്. മുഖ്യപ്രതിയെ പിടിക്കാനാകാത്തത് നിയമവ്യവസ്ഥക്കുള്ള പ്രശ്‌നമാണെന്നും ടിജെ ജോസഫ് പറഞ്ഞു.
 

Share this story