ഹെല്‍മറ്റ് കൊണ്ട് ഭാര്യാപിതാവിന്റെ തലയ്ക്കടിച്ച് പരുക്കേൽപ്പിച്ചു; യുവാവ് അറസ്റ്റിൽ
Aug 31, 2023, 10:50 IST

ചെങ്ങന്നൂരിൽ ഹെൽമറ്റ് കൊണ്ട് ഭാര്യാ പിതാവിനെ അടിച്ചു ഗുരുതരമായി പരുക്കേൽപ്പിച്ച കേസിൽ മരുമകൻ അറസ്റ്റിൽ. ആലാ സൗത്ത് മായാ ഭവനിൽ സന്തോഷിനെ(49) പരുക്കേൽപ്പിച്ച സംഭവത്തിലാണ് മരുമകൻ പെണ്ണൂക്കര പറയകോട് കലേഷിനെ(21) അറസ്റ്റ് ചെയ്തത്. സന്തോഷ് ആശുപത്രിയിൽ ചികിത്സയിലാണ്
തിരുവോണ ദിവസമാണ് സംഭവം നടന്നത്. പ്രസവത്തിനായി വീട്ടിൽ വന്ന അഞ്ജുവിനെ കാണാൻ വരുന്ന കലേഷ് മദ്യലഹരിയിൽ ഭാര്യാ പിതാവുമായി വഴക്കിടുന്നത് പതിവായിരുന്നു. ഇത്തരമൊരു വാക്കേറ്റത്തിനിടെയാണ് ഹെൽമറ്റ് കൊണ്ടുള്ള അടിയുണ്ടായത്.