താൻ പൂർണ ആരോഗ്യവാനാണ്; മരിച്ചെന്ന വാർത്തകളും പ്രചാരണങ്ങളും തള്ളി നടൻ ടി എസ് രാജു

raju

താൻ മരിച്ചെന്ന വാർത്തകളും സോഷ്യൽ മീഡിയ പ്രചാരണങ്ങളും തള്ളി സിനിമാ, നാടക, സീരിയൽ നടൻ ടി എസ് രാജു. താൻ പൂർണ ആരോഗ്യവാനാണെന്നും തെറ്റിദ്ധാരണ കൊണ്ടാകാം ഇത്തരം പ്രചാരണങ്ങൾ നടക്കുന്നതെന്നും ടി എസ് രാജു പറഞ്ഞു. ആദരാഞ്ജലികൾ അർപ്പിച്ച് പോസ്റ്റ് ഇട്ടതിൽ നടൻ അജു വർഗീസ് വിളിച്ച് മാപ്പ് പറഞ്ഞതായും ടി എസ് രാജു അറിയിച്ചു

ചൊവ്വാഴ്ച രാവിലെ മുതലാണ് ടി എസ് രാജു അന്തരിച്ചു എന്ന തരത്തിലുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. തുടർന്ന് ചില ഓൺലൈൻ മാധ്യമങ്ങളും വാർത്ത നൽകി. വാർത്ത വ്യാജമാണെന്ന് കാണിച്ച് നടൻമാരായ കിഷോർ സത്യ, ദിനേശ് പണിക്കർ എന്നിവർ നേരത്തെ രംഗത്തുവന്നിരുന്നു.
 

Share this story