സഹോദരനെയാണ് നഷ്ടപ്പെട്ടത്, സാധാരണക്കാർക്ക് വേണ്ടി ജീവിച്ച നേതാവായിരുന്നു അദ്ദേഹം: ചെന്നിത്തല

chennithala

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് രമേശ് ചെന്നിത്തല. ഒരു സഹോദരനെയാണ് തനിക്ക് നഷ്ടപ്പെട്ടത്. സാധാരണക്കാർക്ക് വേണ്ടി ജീവിച്ച നേതാവായിരുന്നു അദ്ദേഹമെന്നും ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു. ഇന്ന് പുലർച്ചെ നാലരയോടെ ബംഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് ഉമ്മൻ ചാണ്ടി അന്തരിച്ചത്. ക്യാൻസർ ബാധിതനായിരുന്നു. സംസ്‌കാരം കോട്ടയം പുതുപ്പള്ളിയിൽ നടക്കും.

Share this story