കത്തിയെടുത്ത് സ്വയം കുത്തി, പോലീസുദ്യോഗസ്ഥനെ ആക്രമിച്ചു; കാപ്പ കേസ് പ്രതിയുടെ പരാക്രമം

Police
തിരുവനന്തപുരത്ത് ആത്മഹത്യാശ്രമം നടത്തി സ്റ്റേഷനിൽ നിന്ന് രക്ഷപ്പെടാൻ കാപ്പ കേസ് പ്രതിയുടെ ശ്രമം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കഠിനംകുളം സ്വദേശി സജീറാണ് രക്ഷപ്പെടാൻ ശ്രമിച്ചത്. ശുചിമുറിയിലേക്ക് കൊണ്ടുപോകും വഴി കത്തി എടുത്ത് സ്വയം കുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സിപിഒ അനന്തുകൃഷ്ണനെയും കുത്തിപ്പരുക്കേൽപ്പിച്ചു. സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് പോലീസുകാർ ചേർന്ന് സജീറിനെ കീഴ്‌പ്പെടുത്തുകയായിരുന്നു.
 

Share this story