വണ്ടിയില്‍ തൂങ്ങിക്കിടന്ന് യാത്ര ചെയ്തു; ഗതാഗത നിയമം ലംഘിച്ചു: നരേന്ദ്ര മോദിക്ക് എതിരെ ഡി.ജി.പിക്കും, മോട്ടോര്‍ വാഹനവകുപ്പിനും പരാതി

PM Modi

വണ്ടിയുടെ ഡോറില്‍ തൂങ്ങിയാത്ര ചെയ്തതിനും ഗതാഗത നിയമം തെറ്റിച്ചതിനുമെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാതി. തിരുവില്വാമല സ്വദേശിയായ ജയകൃഷ്ണന്‍ എന്നയാളാണ് ഡി ജി പിക്കും മോട്ടോര്‍ വാഹന വകുപ്പിനും പരാതി നല്‍കിയിരിക്കുന്നത്. കൊച്ചയില്‍ പ്രധാനമന്ത്രി നടത്തിയ റോഡ്‌ഷോയാണ് പരാതിക്കിടയാക്കിയത്.

റോഡ് ഷോയുടെ സമയത്ത് ഡോറില്‍ തൂങ്ങിക്കിടന്നാണ് പ്രധാനമന്ത്രി യാത്ര ചെയ്തത്. പൂക്കള്‍ വണ്ടിയുടെ ഗ്‌ളാസിലേക്ക് എറിഞ്ഞത് കൊണ്ട് ഡ്രൈവറുടെ കാഴ്ച മറഞ്ഞിരുന്നു. ഇത് ഗതാഗത നിയമങ്ങളുടെ ലംഘനമാണെന്ന് ജയകൃഷ്ണന്‍ പരാതിയില്‍ പറയുന്നു.നിയമം എല്ലാവര്‍ക്കും ബാധകമാണ് എല്ലാവരും അത് അനുസരിക്കേണ്ടതുണ്ടെന്ന്ും അദ്ദേഹം പരാതിയില്‍ പറയുന്നു.

വന്ദേഭാരത് ട്രെയിനുള്‍പ്പെടെയുള്ള കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനത്തിനും പൊതുപരിപാടികള്‍ക്കുമായാണ് പ്രധാനമന്ത്രി 24,25 തിയതികളില്‍ കേരളത്തിലെത്തിയത്. അതിനോടുനുബന്ധിച്ചാണ് റോഡ് ഷോ നടന്നത്.കേരളീയ വേഷത്തിലെത്തിയ മോദി, ആദ്യം കാല്‍നടയായും പിന്നീട് വാഹനത്തിലുമായി റോഡരികില്‍ നിന്നവരെ അഭിവാദ്യം ചെയ്തു. കാറിന്റെ ഡോര്‍ തുറന്നിട്ട് ഫൂട്ട്‌ബോഡില്‍ തൂങ്ങി നിന്ന് ഒരു കൈ വീശിയായിരുന്നു പ്രധാനമന്ത്രിയുടെ യാത്ര. തിരുവനന്തപുരത്തും അദ്ദേഹം ഇതേ രീതിയില്‍ യാത്ര ചെയ്തിരുന്നു.

Share this story