സഹപാഠികൾ ഒരു മണിക്കൂർ നേരം മർദിച്ചു, താൻ അവശനായി; യുപിയിൽ മർദനമേറ്റ കുട്ടിയുടെ മൊഴി പുറത്ത്
Aug 28, 2023, 11:59 IST

ഉത്തർപ്രദേശിൽ അധ്യാപികയുടെ നിർദേശപ്രകാരം സഹപാഠികൾ മർദിച്ച സംഭവത്തിൽ മർദനമേറ്റ കുട്ടിയുടെ മൊഴി പുറത്ത്. ഒരു മണിക്കൂർ നേരം മർദനമേറ്റെന്നാണ് കുട്ടിയുടെ മൊഴി. അഞ്ചിന്റെ ഗുണന പട്ടിക പഠിക്കാത്തതിനായിരുന്നു മർദനം. അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും രണ്ടാം ക്ലാസുകാരന്റെ മൊഴിയിൽ പറയുന്നു.
ഒരു മണിക്കൂർ നേരം സഹപാഠികൾ മർദിച്ചു. താൻ അവശനായി. തന്റെ സഹോദരനാണ് വീഡിയോ പകർത്തിയത്. സഹോദരൻ മറ്റൊരു ആവശ്യത്തിന് സ്‌കൂളിലെത്തിയതായിരുന്നു. അപ്പോഴാണ് സഹപാഠികൾ മർദിക്കുന്നത് കണ്ടതെന്നും കുട്ടിയുടെ മൊഴിയിൽ പറയുന്നു.